Sunday 31 May 2020




മധ്യപ്രദേശ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കോവിഡ്

By online desk.05 Apr, 2020

imran-azhar

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൊറോണ നിയന്ത്രണ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനും കോവിഡ് പോസിറ്റീവ്. ഭോപ്പാല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ സുധീര്‍ ദെഹരിയയാണ് വിവരം സ്ഥിരീകരിച്ചത്.
വൈറസ് ബാധ കണ്ടെത്തിയതോടെ ഇവരുമായി ഇടപഴകിയ സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഇതേതുടര്‍ന്ന് വിവിധ വകുപ്പുകളുടെ ചുമതല രണ്ടാം നിരയിലുള്ള 14 ഐ.എ.എസ് ഉദ്യോഗസ്ഥരെ ഏല്‍പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. രോഗബാധിതരുടെ വീടുകള്‍ക്ക് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ജില്ല കളക്ടര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശവാസികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. അതേസമയം, ഭോപ്പാലിലെ കരോണ്ട് മണ്ഡിയിലെ ഉരുളക്കിഴങ്ങ്, ഉള്ളി മൊത്തക്കച്ചവടക്കാരില്‍ ഒരാള്‍ക്കും കോവിഡ് 19 കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രദേശത്തെ മറ്റ് വ്യാപാരികളെയും പരിശോധിക്കുന്നുണ്ട്.