Friday 10 July 2020




രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.80 ലക്ഷം കടന്നു

By praveenprasannan.30 May, 2020

imran-azhar

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ സംഖ്യ 1.80 ലക്ഷം കടന്നു. ഇതുവരെ 5,144 പേര്‍ക്കാണ് ജീവഹാനി ഉണ്ടായത്. രോഗബാധിതര്‍ ഏറ്റവും കൂടുതലുളള മഹാരാഷ്ട്രയില്‍ 2940 പുതിയ കോവിഡ് രോഗികളും 99 മരണവുമാണ് ശനിയാഴ്ച ഉണ്ടായത്.


സംസ്ഥാനത്ത് ആകെ കോവിഡ് കേസുകള്‍ 65,168 ആയിട്ടുണ്ട്. 2197 പേര്‍ മരിച്ചു. ധാരാവിയില്‍ ശനിയാഴ്ച 18 പുതിയ കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.



്തമിഴ്‌നാട്ടില്‍ ശനിയാഴ്ച 856 പുതിയ കോവിഡ് രോഗികളും 6 മരണവുമാണ്് ഉണ്ടായത്. ഇതോടെ ഇവിടെ ആകെ കേസുകള്‍ 21,184 ആയി.



ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാംദിവസവും പുതിയ കോവിഡ് രോഗികള്‍ ആയിരം കടന്നു.ശനിയാഴ്ച 1163 പുതിയ കേസുകളും 18 മരണവും ഉണ്ടായി. ഇവിടെ ആകെ 18,549 രോഗികളാണുളളത്. ഗുജറാത്തില്‍ 412 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 27 മരണവും റിപ്പോര്‍ട്ട് ചെയ്തു.


പശ്ചിമബംഗാളില്‍ 317 പേര്‍ക്ക് കൂടി രോഗം സ്ഥീരീകരിച്ചു. ഏഴു മരണം. ജമ്മുകാശ്മീരില്‍ 177 ഉം ഛത്തീസ്ഗഢില്‍ 32 ഉം ഹരിയാനയില്‍ 202 ഉം കര്‍ണാടകയില്‍ 141 ഉം ഒഡിഷയില്‍ 96 ഉം ആന്ധ്രാപ്രദേശില്‍ 131 ഉം പഞ്ചാബില്‍ 36ും പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.