Thursday 16 July 2020




കോഴിക്കോട് വനിതാ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു

By Akhila Vipin .20 May, 2020

imran-azhar

 


കോഴിക്കോട്: കോഴിക്കോട് വനിതാ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്യുന്ന വനിതാ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടക സ്വദേശികളായ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്തുവരികയായിരുന്നു. ഡോക്ടർ കർണ്ണാടകയിൽ പോയി വന്ന് പതിമൂന്നാം ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

ഡോക്ടറിന് രോഗം സ്ഥിരീകരിച്ചതിനാൽ ക്ലിനിക്കിലെ 6 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഡോക്ടറുടെ ഡ്രൈവറുടേതടക്കം 7 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുകയാണ്.