Saturday 06 June 2020




ലോകത്ത് കോവിഡ് മരണം അരലക്ഷം പിന്നിട്ടു; അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരം

By Akhila Vipin .03 Apr, 2020

imran-azhar

 


ലോകത്ത് കോവിഡ് മരണം അരലക്ഷം പിന്നിട്ടു. 53159 പേരാണ് ഇതുവരെ രോഗബാധയിൽ മരിച്ചത്. ലോകത്ത് 1,014,499 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ 760 പേർ കൂടി മരിച്ചു. ഇതോടെ ഇറ്റലിയിൽ ആകെ മരിച്ചവരുടെ എണ്ണം 13,915 ആയി. ഇറ്റലിക്ക് പുറമെ സ്പെയിനിലും മരണം 10000 കടന്നു. ഇറാനിലും ഫ്രാൻസിലും രോഗബാധിതരുടെ എണ്ണം അരലക്ഷം കടന്നു. ബ്രിട്ടനിൽ 24 മണിക്കൂറിനിടയിൽ 569 മരണങ്ങൾ ആണ് ഉണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 2921 ആയി.

 

അതേസമയം, അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമാണ്. രോഗ ബാധിതരുടെ എണ്ണം രണ്ടര ലക്ഷ്യത്തോട് അടുക്കുന്നു. മരണം ആറായിരം കടന്നു. ഇന്നലെ മാത്രം ഇവിടെ മരിച്ചത് 961 പേരാണ്. 24 മണിക്കൂറിനിടയിൽ രോഗം സ്ഥിരീകരിച്ചത് ഇരുപത്തി ഒൻപതിനായിരത്തിലധികം പേർക്കാണ്. രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെ മറികടന്നിരിക്കുകയാന് ജർമ്മനി. യൂറോപ്പിൽ മാത്രം രോഗ ബാധിതരുടെ എണ്ണം 5 ലക്ഷം പിന്നിട്ടു. ചൈനയിലെ ഷെൻസനിൽ പൂച്ച, നായ തുടങ്ങിയ മാംസങ്ങൾ കഴിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഫിലിപ്പീൻസിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റോഡ്രിഗോ ഡൂറ്റേർറ്റെ അറിയിച്ചു.