Saturday 26 September 2020




സംസ്ഥാനത്ത് 10 പുതിയ കോവിഡ് ഹോട്ട് സ്പോട്ടുകൾ

By Sooraj Surendran.06 Jun, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 10 പ്രദേശങ്ങൾ കൂടി കോവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. അതേസമയം സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം അനിയന്ത്രിതമായി പടരുകയാണ്. ശനിയാഴ്ച 108 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 50 പേർ രോഗമുക്തി നേടി.