Sunday 31 May 2020




രാജ്യത്ത് കോവിഡ് 'ഹോട്ട്സ്പോട്ടുകൾ' അടച്ചിടാനൊരുങ്ങി കേന്ദ്രം; കേരളത്തിൽ ഏഴ് ജില്ലകൾ

By Sooraj Surendran .06 Apr, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. ഇതനുസരിച്ച് രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകൾ പൂർണമായും അടച്ചിടാനാണ് തീരുമാനം. ഇതിൽ കേരളത്തിലെ ഏഴ് ജില്ലകളും ഉൾപ്പെടും. 82 ശതമാനത്തിലധികം കൊറോണ ബാധിതരുള്ള 62 ജില്ലകളാണ് ഇപ്രകാരം അടച്ചിടുക. കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ച് അടച്ചിടേണ്ടിവരിക. രാജ്യത്ത് 16 ലക്ഷം പരിശോധനാ കിറ്റുകൾ തയാറാക്കാനും 50,000 വെന്റിലേറ്ററുകൾ ഒരുക്കണമെന്നും ഉൽപാദകർക്ക് കേന്ദ്രം നിർദേശം നൽകി.