Friday 23 October 2020




കോഴിക്കോട് ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

By online desk .25 Sep, 2020

imran-azhar

 

കോഴിക്കോട് : ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് . ഇന്നലെ ഏറ്റവും ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് . ജില്ലയിൽ ഇന്നലെ 883 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91 ശതമാനമാണ് എന്നാൽ കഴിഞ്ഞ ദിവസമിത് 7.8 ശതമാനമായിരുന്നു.

 

അതി വേഗത്തിലാണ് ജില്ലയിൽ കോവിഡ് രോഗികളുടെ വർധനവ് ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് . 414 പേര്‍ക്ക് വിവിധ വാര്‍ഡുകളിലായി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമെ കൊടുവള്ളി നഗരസഭയിലും ഒളവണ്ണ പഞ്ചായത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. നേരത്തെ ലാര്‍ജ്ജ് ക്ലസ്റ്ററായിരുന്ന പഞ്ചായത്താണ് ഒളവണ്ണ.

 

കഴിഞ്ഞ ദിവസം 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ എത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആന്‍റിജന്‍ ടെസ്റ്റിന് വിധേയരാകാനും നിര്‍ദ്ദേശിച്ചു.