Friday 25 September 2020




പൂജപ്പുര സെൻട്രൽ ജയിലിലെ 63 തടവുകാർക്ക് കൂടി കോവിഡ്

By online desk .14 Aug, 2020

imran-azhar

 


തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ 63 തടവുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അതോടെ സെൻട്രൽ ജയിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി. കഴിഞ്ഞ ദിവസം 59 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് 163 പേരിൽ പരിശോധന നടത്തിയതിൽ 63 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്നു ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

 

 

അതേസമയം സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും വരുന്ന ദിവസങ്ങളിൽ ആന്റിജൻ പരിശോധന നടത്തുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ജയിലിലെ കുറ്റവാളികൾക്ക് പുറമെ ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു വരും ദിവസങ്ങളില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാത്രമുള്ള 975 അന്തേവാസികള്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. അതിനോടപ്പം തന്നെ ജയിൽ ജീവനക്കാര്ക്കും പരിശോധന നടത്തു.