Friday 14 August 2020




സംസ്ഥാനത്ത് ഇന്ന് 449 പേർക്കുകൂടി കോവിഡ് ;ഉറവിടമറിയാത്ത 18 കേസുകൾ

By online desk .13 Jul, 2020

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിചു . 162 പേര് രോഗമുക്തരായി.  ഉറവിടമാറിയത് 18 കേസുകളും ഇന്നുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശത്തുനിന്നും വന്നവരാണ് കൂടാതെ 64 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ് . സമ്പർക്കത്തിലൂടെ 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു

 

ആലപ്പുഴ 119, തിരുവനന്തപുരം  63 , മലപ്പുറം 47 പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15 വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍കോട് 9 ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. രോഗമുക്തരായവർ തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7 , കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20 കാസര്‍കോട് 5