Friday 29 May 2020




കോവിഡ് 19: അജ്മാനിൽ മലയാളി മരിച്ചു

By Sooraj Surendran .06 Apr, 2020

imran-azhar

 

 

കണ്ണൂർ: കൊറോണ വൈറസ് ബാധ മൂലം അജ്മാനിൽ കണ്ണൂർ സ്വദേശിയായ മലയാളി മരിച്ചു. കോളയാട് കൊളത്തായിൽ പടിഞ്ഞാറേക്കരമ്മൽ ടി.സി. അബൂബക്കറിന്റെയും ആയിഷയുടെയും മകൻ ഹാരിസ് (36) ആണ് മരിച്ചത്. അജ്മാനിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹാരിസ് കൊറോണ വൈറസ് ബാധയെ തുടർന്ന് അജ്മാനിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ ജസ്മിന. മക്കൾ: മുഹമ്മദ് ഇജാൻ, ഷെയ്ക് ഫാത്തിമ. സഹോദരങ്ങൾ: നിസാർ, ഷാനവാസ്.