Friday 25 September 2020




കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

By Sooraj Surendran .14 Aug, 2020

imran-azhar

 

 

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കൽ ഗോപി (64) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും മകനും മരുമകൾക്കും ചെറുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ മൂർച്ഛിച്ചതാണ് മരണകാരണം. കണ്ണൂർ ജില്ലയിലുള്ള 27 പേർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേരും സന്ദർ കരോഗ ബാധിതരാണ്. ഒരാള്‍ വിദേശത്ത് നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.