Saturday 31 October 2020




യാത്രയിലുടെ നീളം ലൈംഗിക ചുവയോടെയുള്ള സംസാരം, നൗഫലിന്റേത് ആസൂത്രിത നീക്കം

By Sooraj Surendran.10 Sep, 2020

imran-azhar

 

 

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് പോസിറ്റീവായ പെൺകുട്ടി ആംബുലൻസിനുള്ളിൽ പീഡനത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ആംബുലൻസ് ഡ്രൈവർ നൗഫലിന്റേത് ആസൂത്രിത നീക്കമായിരുന്നുവെന്ന് അന്വേഷണസംഘം. കോഴഞ്ചേരിയിലേക്ക് വേഗത്തിൽ ഓടിച്ചെത്തിയ ആംബുലൻസ് വളരെ വേഗം കുറച്ചാണ് പന്തളത്തേക്ക് മടങ്ങിയത്. യാത്രയിലുടെ നീളം ലൈംഗിക ചുവയോടെയാണ് നൗഫൽ പെൺകുട്ടിയോട് സംസാരിച്ചതെന്നും പോലീസ് പറയുന്നു.

 

വിജനമായ സ്ഥലത്ത് ആംബുലൻസ് എത്തിച്ച ശേഷം പിൻവാതിലിലൂടെ അകത്ത് കടന്ന നൗഫൽ പെൺകുട്ടിയെ കടന്നുപിടിക്കുകയും, പീഡനത്തിനിരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരിക്കുകൾ ഗുരുതരമാണ്. സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ ക്ഷതമേറ്റിട്ടുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരിൽനിന്ന് ആംബുലൻസിൽ കയറ്റിയ പെൺകുട്ടിയെ അടുത്തുള്ള പന്തളം അർച്ചന ഫസ്റ്റ് ലൈൻ പരിശോധനാ കേന്ദ്രത്തിൽ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയിൽ വരുന്നത്.