Saturday 31 October 2020




കോവിഡ് പ്രോട്ടോകോളിൽ കൂടുതൽ ഇളവുകൾ ; സർക്കാർ ഓഫീസിലെ നിയന്ത്രങ്ങൾ പലതും പിൻവലിച്ചു

By online desk .22 Sep, 2020

imran-azhar

 

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. ഓഫീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പലതും പിൻവലിച്ചു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം ഓഫീസുകൾ പ്രവർത്തിക്കാൻ . അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻ്റൈൻ ആണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനി അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറൻ്റീൻ തുടരേണ്ട കാര്യമില്ല. അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറൻ്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്.