Sunday 09 August 2020




രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു

By online desk .30 Jul, 2020

imran-azhar

 


ഡല്‍ഹി: ആശങ്കകൾക്കിടയിലും ആശ്വാസം നൽകുന്ന ഒരു വാർത്തയെത്തിരിക്കുന്നു.രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു . രാജ്യത്തെ രോഗമുക്തി നിരക്ക് 64.51 ശതമാനമായി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു.

 

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 9,88,029 പേരാണ് ഇതുവരെ രോഗമുക്തരായത് . കഴിഞ്ഞ ദിവസം 35,286 പേര്‍കൂടി രോഗമുക്തരായി.ഏറെ ആശ്വാസം നൽകികൊണ്ട് തുടര്‍ച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്.

 


അതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്താരാവുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ദിനംപ്രതികുറഞ്ഞുവരികായാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഡല്‍ഹിയിലും രോഗമുക്തി നിരക്ക് ഉയർന്നു . നിരക്കും
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ഘടകം മരണനിരക്കിലുളള കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണനിരക്ക്.