Friday 24 September 2021




കോവിഡ് ഇളവുകള്‍ക്കായി ശനിയാഴ്ച വരെ കാത്തിരിക്കണം; ഇതൊക്കെയാണ് പ്രതീക്ഷകള്‍

By RK.14 Sep, 2021

imran-azhar

 


തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ശനിയാഴ്ച വരെ തുടരും. ചൊവ്വാഴ്ചത്തെ അവലോകന യോഗം മാറ്റിയ സാഹചര്യത്തിലാണിത്. അവലോകന യോഗത്തിനു ശേഷം വിപുലമായ ഇളവുകള്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകള്‍ തുറക്കുന്നതിലും അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടാവും എന്ന സൂചനയാണ് ഉണ്ടായിരുന്നത്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടി ഹോട്ടലുകളില്‍ ഡൈനിംഗും ബാറുകള്‍ക്കും അനുമതി നല്‍കണമെന്ന നിര്‍ദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

 

അതിനിടെ തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു.

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയും ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

 

നേരത്തെ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചിരുന്നു.