Friday 24 September 2021




ഒരു കോടി രൂപ വരെ വായ്പ! സ്റ്റാർട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടൻ വരും

By സൂരജ് സുരേന്ദ്രന്‍.30 Jul, 2021

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ.

 

വ്യാപാരികൾക്കും, വ്യവസായികൾക്കും, കർഷകർക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്എഫ്ഇ ചെറുകിട സംരംഭകർക്ക് നൽകിയ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം.

 

ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാർട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടൻ വരും.

 

സർക്കാർ നൽകിയ കടമുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്.

 

വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകർക്ക് പ്രത്യേക വായ്പ പദ്ധതി. രണ്ട് ലക്ഷത്തിൽ താഴെയുള്ള വായ്പ പലിശയുടെ 4 ശതമാനം വരെ സർക്കാർ 6 മാസത്തേക്ക് വഹിക്കും.

 

ആഗസ്റ്റ് ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്ക് പലിശയിൽ ഇളവ് നൽകുമെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് നൽകുന്ന വായ്പ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.