Friday 14 August 2020




കോവിഡ് ; തിരുവനന്തപുരത്ത് സ്ഥിതി സങ്കീർണ്ണം ; 11 ഉറവിടം വ്യക്തമെല്ലാത്ത രോഗബാധ

By online desk .11 Jul, 2020

imran-azhar

 

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിൽ എന്ന് രോഗം സ്ഥിരീകരിച്ച 69 പേരില്‍ 46 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഇവരിൽ പതിനൊന്നു പേർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമെല്ലാത്ത സ്ഥിതിയാണ് മുഖ്യ മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

 

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. ജില്ലയിലെ ഒൻപതു തദ്ദേശ സ്ഥാപനങ്ങളിലായി 45 വാർഡുകളാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇവിടങ്ങളിൽ സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗൺസ്മെന്റ്, സോഷ്യൽ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു.

 


കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക് റെസ്പോൺസ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഈ സംഘത്തോടൊപ്പമുണ്ടാവും.

 

ഇന്നലെ വരെയുള്ള ജില്ലയിലെ കണക്ക് അനുസരിച്ച് 18828 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജന്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ 262 കേസുകള്‍ പോസിറ്റീവാണെന്നും പരിശോധന ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ 150 കിടക്കകളുള്ള ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടിയന്തര പ്രാധാന്യത്തോടെ പൂന്തുറയില്‍ സജ്ജമാക്കും. രണ്ട് മൊബൈല്‍ മെഡിസിന്‍ ഡിസ്‌പെന്‍സറി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമും ഹെല്‍പ് ഡെസ്‌കും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും - അദ്ദേഹം കൂട്ടിച്ചേർത്തു

 

മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വര്‍ഡുകളില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാര്‍ഡിലുമായി 8110 കാര്‍ഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാന്‍ അധിക സംവിധാനം ഒരുക്കി.ഈ മൂന്ന് വാര്‍ഡുകളിലുമായി ആകെ 8110 കാര്‍ഡുടമകള്‍ ആണുള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള അധിക സംവിധാനം ഒരുക്കിയിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.