By സൂരജ് സുരേന്ദ്രൻ .13 Jan, 2021
തിരുവനന്തപുരം: ജനുവരി 16ന് നടക്കുന്ന കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി കൊവിഡ് വാക്സിനുമായുള്ള വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി.
വിമാനത്താവളത്തിലെത്തിയ വാക്സിൻ ജില്ലാ ആരോഗ്യ വകുപ്പ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ റീജിയണൽ സ്റ്റോറേജ് സെന്ററിലേക്ക് മാറ്റും.
മുംബൈയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് കോവിഡ് വാക്സിൻ തലസ്ഥാനത്തെത്തിച്ചത്.
ഡിഎംഒ അടക്കമുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍ വിമാനത്താവളത്തിലെത്തി.
ജില്ലാ തല വെയര്‍ ഹൗസുകളിലേക്ക് നാളെയാണ് കോവിഡ് വാക്സിൻ വിതരണം ചെയ്യുക.