Tuesday 22 September 2020




ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു

By online desk .11 Aug, 2020

imran-azhar

 

വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു.ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,02,34,463 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. 7,37,814 പേര്‍ വൈറസ് ബാധയെ തുടർന്ന് മരിച്ചു 13,092,203 പേര്‍ക്ക് മാത്രമാണ് ലോകത്താകമാനം കോവിഡില്‍ നിന്ന് മുക്തി നേടാനായത്. അമേരിയ്ക്ക, ബ്രസീൽ, റഷ്യ, ദക്ഷിണആഫ്രിക്ക എന്നീ രാജ്യങ്ങലാണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നിൽക്കുന്നത്.

 

അമേരിക്ക-52,47,605, ബ്രസീല്‍-30,57,470, ഇന്ത്യ-22,67,153, റഷ്യ-8,92,654, ദക്ഷിണാഫ്രിക്ക-5,63,598, മെക്സിക്കോ-4,80,278, പെറു-4,78,024, കൊളംബിയ-3,97,623, ചിലി-3,75,044, സ്പെയിന്‍-3,70,060 എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്കുകൾ .

 

അമേരിക്ക-1,66,111, ബ്രസീല്‍-1,01,857 , ഇന്ത്യ-45,353, റഷ്യ-15,001, ദക്ഷിണാഫ്രിക്ക-10,621, മെക്സിക്കോ-52,298, പെറു-21,072, കൊളംബിയ-13,154, ചിലി-10,139, സ്പെയിന്‍-28,576 എന്നിങ്ങനെയാണ് വൈറസ് ബാധയെ തുടർന്ന്മരിച്ചത്. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 53,016 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ അമേരിക്കയില്‍ 45,959 പേര്‍ക്കും ബ്രസീലില്‍ 21,888 പേര്‍ക്കുമാണ് രോഗബാധ ഉണ്ടായത്.