Sunday 09 August 2020




ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 1,66,60,138ആയി ഉയർന്നു

By online desk .29 Jul, 2020

imran-azhar

 

വാഷിങ്ടണ്‍: ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 1,66,60,138ആയി ഉയർന്നു. ലോകത്താകമാനം 6,58,813 പേരാണ് വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് . വൈറസ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള അമേരിക്കയിൽ ഇതുവരെ 43,46,748 പേരാണ് വൈറസ് ബാധിതരായത് . 1,49,180 പേർ മരിക്കുകയും ചെയ്തു. ബ്രസീലില്‍ 24,83,156 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 88,539 പേർ മരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 14,83,156 ആയി.33,425പേരാണ് മരിച്ചത്. എന്നാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. 

 

റഷ്യയിൽ8,22,060 പേർ വൈറസ് ബാധിതരായി ദക്ഷിണാഫ്രിക്കയില്‍ 4,59,761 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു . അതേസമയം റഷ്യയിൽ വൈറസ് ബാധമൂലമുണ്ടാവുന്ന മരണനിരക്ക് കുറാവാണ് 13,483 പേരാണ് അവിടെ മരിച്ചത് .പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള യു കെ യിൽ 45,963 ആണ് മരണസംഖ്യ. എന്നാൽ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ 86,869 കേസുകള്‍ മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.