Saturday 30 May 2020




കോവിഡ് 19: 194 രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചത് ആകെ 378,842 പേർക്ക്, മരണസംഖ്യ 16,510 ആയി

By Sooraj Surendran.24 Mar, 2020

imran-azhar

 

 

കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വർധിച്ചുവരികയാണ്. 194 രാജ്യങ്ങളിലായി ഇതുവരെ 378,842 പേർക്ക് രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രോഗ ബാധയെ തുടർന്ന് വിവിധ രാജ്യങ്ങളിലായി 16,510 പേരാണ് മരണമടഞ്ഞത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഇറ്റലിയിലെയും, സ്പെയ്നിലെയും നില അതീവ ഗുരുതരമാണ്. ഇറ്റലിയിൽ 60,77 പേരും, ചൈനയില്‍ 3,277 പേരും, സ്‌പെയിനില്‍ 2,311 പേരും ഇറാനില്‍ 1,812 പേരുമാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലാണ് ഏറ്റവുമധികം കൊറോണ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 601 പേരാണ്. സ്‌പെയിനില്‍ 539 പേരും, ഫ്രാന്‍സില്‍ 186 പേരും, അമേരിക്കയില്‍ 140 പേരും, ഇറാനില്‍ 127 പേരും ഇന്നലെ മാത്രം മരണമടഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നതു വിലക്കി. ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നിരിക്കുകയാണ്.