Wednesday 12 December 2018


സി പി ജോണ്‍ വിഭാഗം യു ഡി എഫ് വിട്ടേക്കും

By praveen prasannan.05 Feb, 2018

imran-azhar

കൊച്ചി: സി പി ജോണിന്‍റെ നേതൃത്വത്തിലുള്ള സി എം പി യു ഡി എഫ് വിട്ടു പോയേക്കും. സി പി ഐയില്‍ ലയിച്ച് ഇടതുമുന്നണിയിലേക്ക് ചേക്കേറാനാണ് സി എം പിയുടെ നീക്കം.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് മുന്നണി മാറ്റം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സി പി ജോണ്‍ വിഭാഗമെന്നാണ് സൂചന. സി എം പിക്ക് പിന്നാലെ ആര്‍ എസ് പിയും യു ഡി എഫ് വിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

സി എം പി സ്ഥാപക നേതാവ് എം വി ആറിന്‍റെ മരണത്തോടെ രണ്ടായിരുന്നു. അന്തരിച്ച അരവിന്ദാക്ഷന്‍റെ നേതൃത്വത്തിലുളള വിഭാഗം നേരത്തേ സി പി എമ്മിനൊപ്പം ചേര്‍ന്നിരുന്നു. ദേശീയ തലത്തില്‍ ഇടതി ഐക്യം ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നാണ് സി പി ജോണ്‍ വിഭാഗത്തിന്‍റെ വിലയിരുത്തല്‍.

രമേശ് ചെന്നിത്തല യു ഡി എഫ് ചെയര്‍മാനായ ശേഷം മുന്നണി ദുര്‍ബലമായെന്ന് ഘടകകക്ഷികള്‍ കരുതുന്നുണ്ട്.