Tuesday 12 December 2017

ഇടതുമുന്നണി യോഗം ഇന്നു ചേരും:

By BINDU PP.21 Apr, 2017

imran-azhar

 

തിരുവനന്തപുരം: സിപിഎം-സിപിഐ തർക്കം, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ വിഷയങ്ങളുടെ പശ്ചാത്തലങ്ങളിൽ ഇടതുമുന്നണി യോഗം ഇന്നു ചേരും. വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്‍ററിലാണ് യോഗം. സിപിഎം-സിപിഐ തർക്കം, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ എതിർപ്പ്, മലപ്പുറം ഉപതെരഞ്ഞെടുപ്പ് തോൽവി എന്നീ വിഷയങ്ങൾ സജീവമായി നിലനിൽക്കുന്നതിനിടയിലാണ് ഇടതുമുന്നണി യോഗം ചേരുന്നത്. സിപിഎം-സിപിഐ തർക്കം മുന്നണി യോഗത്തിൽ ചർച്ച ചെയ്തില്ലെങ്കിൽ അതിനുശേഷം ഉഭയകക്ഷി ചർച്ച നടക്കാനും സാധ്യതയുണ്ട്.