Tuesday 20 August 2019




അ​നി​രു​ദ്ധനെ നീക്കി: സി​പി​ഐ കൊ​ല്ലം ജി​ല്ലാ താത്കാലില സെക്രട്ടറിയായി മു​ല്ല​ക്ക​ര ര​ത്നാ​ക​രനെ നിയമിക്കും

By Sooraj Surendran .11 Feb, 2019

imran-azhar

 

 

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എൻ. അനിരുദ്ധനെ നീക്കം ചെയ്തു. മുതിർന്ന നേതാവായ മുല്ലക്കര രത്നാകരനാണ് പകരം താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്നും 80 വയസ് കഴിഞ്ഞവരെ മാറ്റിനിർത്തണമെന്ന് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പുതിയ സെക്രട്ടറിയെ നിയമിക്കും. തിങ്കളാഴ്ചയാണ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത്. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് ഇതനുസരിച്ച് 80 വയസ് കഴിഞ്ഞവർ സെക്രട്ടറി സ്ഥാനത്ത് തുടരേണ്ടെന്ന തീരുമാനം ഉണ്ടായത്.