Thursday 27 June 2019




വനിതാമതിലിന്റെ തുടര്‍നീക്കങ്ങള്‍ക്ക് സിപിഐ

By Online Desk .11 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: വനിതാമതിലിന്റെ തുടര്‍നീക്കങ്ങള്‍ എല്ലാ ഘടകകക്ഷികളും നടത്തണമെന്ന നിര്‍ദ്ദേശം സിപിഐ ഇടത് മുന്നണി യോഗത്തില്‍ മുന്നോട്ട് വയ്ക്കും. ഇക്കാര്യത്തില്‍ നേടിയ വിജയവും ഉണ്ടായ ഐക്യവും നിലനിര്‍ത്താന്‍ മുന്നണി ഗൗരവമേറിയ പരിപാടികള്‍ തയ്യാറാക്കണമെന്ന് ഇന്നലെ ചേര്‍ന്ന് സിപിഐ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മേഖലാസമ്മേളനങ്ങള്‍ വിളിച്ചു കൂട്ടുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മേഖലസമ്മേളനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന എക്‌സ്‌ക്യൂട്ടിവ് അംഗങ്ങള്‍ തന്നെ രാഷ്ട്രീയപഠനക്ലാസ് എടുക്കും. ബ്രാഞ്ച് തലം വരെ മറ്റുള്ളവര്‍ക്കായി ഇത് നടപ്പിലാക്കാനാണ് തീരുമാനം.