Tuesday 19 November 2019




ജോളിയുടെ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടി പുറത്താക്കി

By Chithra.08 Oct, 2019

imran-azhar

 

കോഴിക്കോട് : കൂടത്തായിലെ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി മനോജിനെ പാർട്ടി പുറത്താക്കി.

 

മനോജ് തെറ്റ് ചെയ്തു എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായ മനോജിനെ പാർട്ടി പുറത്താക്കിയത്. കൊലപാതക കേസ് അന്വേഷിക്കുന്ന പ്രാരംഭ ഘട്ടത്തിൽ തന്നെ ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ സഹായം ചെയ്തുകൊടുത്തത് ഒരു മുസ്ലീം ലീഗ് പ്രാദേശിക നേതാവും സാക്ഷിയായി ഒപ്പുവെച്ചത് സിപിഎം പ്രാദേശിക നേതാവാണെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിരുന്നു.