Wednesday 12 December 2018


റൂബെല്ലാ വാക്സിനെ എതിര്‍ത്ത് സി പി എം നിയമസഭാംഗം

By praveen prasannan.21 Jan, 2018

imran-azhar

ആലപ്പുഴ: റൂബെല്ലാ വാക്സിനെ എതിര്‍ത്ത് സി പി എം എം എല്‍ എ. എ എം ആരിഫ് ആണ് വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നത്.

സര്‍ക്കാരിന്‍റെ കടുത്ത നിര്‍ദ്ദേശം ഉളളത് കൊണ്ടാണ് വാക്സിനേഷനെ അനുകൂലിച്ചത്. ഇത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി. തന്‍റെ മക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടില്ല.

വാക്സിനേഷനെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ഇതിനെ അംഗീകരിക്കാനാവില്ല. നമ്മുടെ വാദമുഖങ്ങളെ വ്യക്തമായി അവതരിപ്പിക്കുകയാണ് വേണ്ടത്.

ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്രീയ സെമിനാറില്‍ സംസാരിക്കവെയാണ് എം എല്‍ എ പരസ്യമായി സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് രംഗത്ത് വന്നത്. വാക്സിന്‍ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു.