Friday 23 October 2020




സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

By online desk .25 Sep, 2020

imran-azhar




തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. നാളെ അവതരിപ്പിക്കുന്ന റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മുന്നോടിയായിട്ടാണ് ഇന്ന് നേതൃയോഗം ചേരുന്നത് . സ്വർണ്ണക്കടത്ത് , ലൈഫ് , കെ ടി ജലീൽ വിവാദങ്ങളിൽ ബദൽ പ്രചാരണമാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. മുഖ്യമന്ത്രി വിവാദങ്ങളെ നേരിട്ട രീതിക്കും ജലീലിനെതിരെയും സി പി ഐ വിമർശനം നിലനിൽക്കെ ഉഭയ കക്ഷി ചർച്ച ആവശ്യമുണ്ടോ എന്നതും തീരുമാനിക്കും. പ്രതിപക്ഷത്തെ കൂടാതെ മാധ്യമ വർത്തകളെയും നേരിടാനുള്ള തന്ത്രങ്ങളും സി പി എം ഒരുക്കുന്നു. സെക്രട്ടേറിയറ്റ് യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തും.കോവിഡ് മുക്തി നേടിയതിനുശേഷം നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രി ഇ പി ജയരാജൻ യോഗത്തിനെത്തില്ല.