Wednesday 12 December 2018


സി പി എമ്മിനാവശ്യം മോദിയുടെ ഭരണത്തുടര്‍ച്ച: ആന്‍റണി

By praveen prasannan.22 Jan, 2018

imran-azhar

തിരുവനന്തപുരം : നരേന്ദ്ര മോഡിയുടെ ഭരണത്തുടര്‍ച്ചയാണ് കേരളത്തിലെ സി പി എമ്മിന് ആവശ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. കോണ്‍ഗ്രസ് സഹകരണം വേണമെന്ന സീതാറാം യച്ചൂരിയുടെ കരട് രേഖ സി പി എം കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് ആന്‍റണി ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന പ്രകശ് കാരാട്ട് പക്ഷത്തിന്‍റെ നിലപാടിനൊപ്പമായിരുന്നു കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും.കേരളം ഘടകം കാരാട്ടിന് പിന്നില്‍ ശക്തമായി നിലയുറപ്പിച്ചിരുന്നു.

കേരളത്തിലെ സി പി എം~ആര്‍ എസ് എസ് തര്‍ക്കങ്ങള്‍ അഡ്ജസ്റ്റ്മന്‍റാണെന്ന് ആന്‍റണി അഭിപ്രായപ്പെട്ടു.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയെ ബി ജെ പിക്കെതിരെ അണിനിരത്താന്‍ കേരളത്തിലെ സി പി എമ്മിന് താത്പര്യമില്ല.