Tuesday 20 November 2018


ലയണ്‍ എയര്‍ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ

By Sarath Surendran.30 Oct, 2018

imran-azhar

 

 

ജക്കാർത്ത : ഇന്തൊനീഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനത്തിനു സാങ്കേതിക തകരാറുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത്. വിമാനം പറന്നുയര്‍ന്നുടന്‍ തിരിച്ചിറങ്ങാനുള്ള അനുവാദം പൈലറ്റ് ചോദിച്ചിരുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു. തിരിച്ചു ഇറക്കാനുള്ള അനുവാദം നല്‍കിയെങ്കിലും വിമാനം നിയന്ത്രണം വിട്ട് കടലിലേക്കു വീഴുകയായിരുന്നു. കടലിൽ തകർന്ന വിമാനത്തിലെ യാത്രക്കാർക്കും അവശിഷ്ടങ്ങൾക്കുമായുള്ള തിരച്ചിൽ തുടരുകയാണ്. വിമാനത്തിൽ യാത്ര ചെയിതിരുന്നവരുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ജാവ കടലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.

 


മാസങ്ങൾക്കു മുൻപാണ് ബോയിങ് 737 മാക്സ് സർവീസ് ആരംഭിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തു മൂന്നു മിനിറ്റിനുള്ളില്‍ പൈലറ്റ് ഡല്‍ഹി സ്വദേശി ക്യാപ്റ്റന്‍ ഭവ്യേ സുനേജ തിരിച്ചിറങ്ങാനുള്ള അനുവാദം ചോദിച്ചതായാണു വെളിപ്പെടുത്തല്‍. എയര്‍കണ്‍ട്രോള്‍ ട്രാഫിക്കാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാല്‍ അനുവാദം നല്‍കിയെങ്കിലും വിമാനം നിയന്ത്രണം വിട്ടു കടലിലേക്കു വീഴുകയായിരുന്നുവെന്നാണു സൂചന ലഭിക്കുന്നത്.