Monday 20 January 2020




ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയില്‍ നിന്ന് മൊഴിയെടുക്കാന്‍ വൈകും

By anju.02 Jun, 2019

imran-azhar

 


തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കവെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യുന്നത് വൈകും . സ്വര്‍ണക്കടത്ത് കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുള്ളൂ. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചതയാണ് സൂചന.

 

അതേസമയം ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണിയുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താനാണ് തീരുമാനം . അപകടം നടന്നയുടന്‍ രണ്ട് പേര് സംഭവ സ്ഥലത്തു നിന്നും ഓടിമറയുന്നത് കണ്ടെന്നായിരുന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം ആദ്യം ഗായകന്‍ മധു ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. മധു ബാലകൃഷ്ണന്‍ വിവരം മാനേജര്‍ പ്രകാശ് തമ്പിയെ അറിയിക്കാന്‍ പറഞ്ഞെന്നും എന്നാല്‍ മാനേജരെ വിവരം അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്നും സോബി പറഞ്ഞു.