Wednesday 23 October 2019




ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: നടപടി പിതാവിന്റെ പരാതിയെ തുടർന്ന്

By Sooraj Surendran .29 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ ഉത്തരവിട്ടത്. ബാലഭാസ്കറിന്‍റെ ഡ്രൈവർ അർജുൻ രണ്ടു കേസുകളിൽ പ്രതിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കർ ആണെന്നായിരുന്നു ഡ്രൈവർ അർജുൻ നൽകിയ മൊഴി. ഇതേ തുടർന്ന് ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകണമെന്ന ആവശ്യവുമായി പിതാവ് രംഗത്തെത്തിയത്. അതേസമയം ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകളെ തുടർന്നാണ് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.