Monday 20 January 2020




കാസർകോട് ഇരട്ടക്കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും

By anju.25 Feb, 2019

imran-azhar


കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകകേസ് ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.

 

പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോര്‍ജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരവെയാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കുന്ന ഇവരെ മറ്റു അഞ്ച് പ്രതികള്‍ക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

 


അതേസമയം അന്വേഷണം കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രിന്റെ നേതൃത്വത്തില്‍ ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.