By Online Desk .27 Jul, 2019
തിരുവനന്തപുരം: നാല്പത് വയസിന് ശേഷമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമെന്ന് മോട്ടിവേഷണല്‍ സ്പീക്കറും ഹിപ്നോതെറാപ്പിസ്റ്റും എഴുത്തുകാരനുമായ ക്രിസ് വേണുഗോപാല്‍. 'പുഞ്ചിരിയോടെ ജീവിതത്തിന്റെ രണ്ടാം ഇന്നിംഗ്സ് വിജയിക്കാം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായം അക്കം മാത്രമാണ്. മനസിനു പ്രായമില്ല. ജീവിത സായാഹ്നത്തിലും ക്രിയാത്മകമായി ജീവിക്കാന്‍ സാധിക്കും. ജീവിതത്തിന്റെ ആദ്യ ഇന്നിംഗ്സിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള സമയമാണ് രണ്ടാം ഇന്നിംഗ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എലൈവ് ഫൗണ്ടേഷനും മോഡല്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ സീനിയര്‍ സിറ്റിസണ്‍ ഫോറവും വീല്‍ ക്ലബ് ഒഫ് ട്രിവാന്‍ഡ്രം സബര്‍ബനും സംയുക്തമായാണ് പാളയം ഹസന് മരക്കാര്‍ ഹാളില്‍ ഇന്ററാക്ടീവ് സെഷന് സംഘടിപ്പിച്ചത്. മൂന്നു വര്‍ഷം മുമ്പ് സുഹൃദ് കൂട്ടായ്മയില്‍ രൂപം കൊണ്ട എലൈവ് ഫൗണ്ടേഷന് സന്തോഷകരവും ഫലപ്രദവുമായി വാര്‍ദ്ധക്യം ചെലവഴിക്കുന്നതിനായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.