Monday 21 August 2017

ശ്രീ ശ്രീ രവിശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

By sruthy sajeev .20 Apr, 2017

imran-azhar


ന്യൂഡല്‍ഹി. ആര്‍ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം. യമുനാ നദീതീരത്ത് ആര്‍ട് ഓഫ് ലിവിങ് നടത്തിയ
മൂന്നുദിവസത്തെ ലോക സാംസ്‌കാരികോത്സവം മൂലമുണ്ടായ പരിസിഥിതി നാശത്തിന് ഡല്‍ഹി സര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ് ഉത്തരവാദികളെന്ന രവി
ശങ്കറിന്റെ പ്രസ്താവനയാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്.

 

നിങ്ങള്‍ക്കു തോന്നുന്നതെല്‌ളാം വിളിച്ചു പറയാന്‍ ആരാണ് അധികാരം തന്നെതെന്ന് ട്രൈബ്യ
ൂണല്‍ രവിശങ്കറിനോട് ചോദിച്ചു. സാമൂഹിക പരമായ ഉത്തരവാദിത്തം പാലിക്കാന്‍ എല്‌ളാവര്‍ക്കും കടമയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണല്‍ കേസിന്റെ വാദം കേള്‍
ക്കുന്നത് മേയ് ഒന്‍പതിലേക്ക് നീട്ടി. ആര്‍ട് ഓഫ് ലിവിങ് പരിപാടി നടത്താന്‍ അനുമതി നല്‍കിയത് ഗ്രീന്‍ ട്രൈബ്യൂണലും കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരുമാണെന്നും
പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത് എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു ഇവര്‍ക്കെല്‌ളാം ഉത്തരവാദിത്തം ഉണ്ടെന്നും ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്താവനയില്‍
പറഞ്ഞിരുന്നു.

 

യമുനാ നദി പരിശുദ്ധവും പ്രകൃതി ദുര്‍ബലവുമായിരുന്നെങ്കില്‍ ലോക സാംസ്‌കാരികോത്സവം നിര്‍ത്തിവയ്പ്പിക്കണമായിരുന്നു. യമുനാ നദിയെ സംരകഷി
ക്കുന്നതിനുള്ള ബോധവത്കരണം നടത്തുകയെന്നതായിരുന്നു സാംസ്‌കാരിക പരിപാടിയുടെ ഉദ്ദേശ്യം. 27 നദികള്‍ പുനരുജ്ജീവിപ്പിക്കുകയും 71 കോടി വൃഷങ്ങള്‍ നട്ടു
വളര്‍ത്തുകയും നിരവധി തടാകങ്ങള്‍ ആര്‍ട് ഓഫ് ലിവിങ് ശുചികരിക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രീ ശ്രീ പറഞ്ഞു.

 

ഒരു നിയമവും ലംഘിക്കാതിരുന്നിട്ടും തങ്ങളുടെ കയ്യില്‍ നിന്ന് പിഴ ഈടാക്കിയത് എല്‌ളാ മാനദണ്ഡങ്ങള്‍ക്കും നീതിക്കും വിരുദ്ധമാണെന്നും ശ്രീ ശ്രീ രവിശങ്കര്‍ വ്യകതമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുന തീരത്ത് ആര്‍ട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടി നടന്നത്. നദീ തീരത്തിന് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ ട്രൈബൂണല്‍ ആര്‍ട് ഓഫ് ലിവിങിന്് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു.