Wednesday 22 May 2019


നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണ വേട്ട നടത്തിയയാള്‍ അറസ്റ്റില്‍

By anju.22 Feb, 2019

imran-azhar

 


കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്ന് കേസുകളിലായി ഇന്ന് പുലര്‍ച്ചെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണ്ണം പിടികൂടിയത്.


രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു. ഇതോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.