Tuesday 10 December 2019




ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയിലെ ആന്ധ്രാപ്രദേശ് ഡോക്ടർമാരുടെ സംഘടന10 ലക്ഷം രൂപാ നൽകി

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിൽ പ്രളയ ദുരന്തം അനുഭവിക്കുന്ന ജനങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമേരിക്കയിലെ ആന്ധ്രാപ്രദേശ് ഡോക്ടർമാരുടെ സംഘടന 10 ലക്ഷം രൂപ നൽകി. എന്നാൽ ഇത് ആദ്യ ഗഡു മാത്രമാണെന്നും കേരളത്തിനാവശ്യമായ സഹായങ്ങൾ എത്തിക്കുമെന്നും സംഘടന അറിയിച്ചു. ഡോ എം എ അസീസ് ആസാദ്, ഡോ മുജാഹിദ് അലി സെയ്ദ് എന്നിവർ ചേർന്ന് ആരോഗ്യമന്ത്രിക്കാണ് തുക കൈമാറിയത്.