Tuesday 19 February 2019


ജിന്ന പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ദലൈലാമ

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: മുഹമ്മദലി ജിന്ന പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പ്രസ്താവിച്ചു. മുഹമ്മദലി ജിന്ന പ്രധാനമന്ത്രി പദവി അലങ്കരിക്കണമെന്നത് മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജവർലാൽ നെഹ്‌റുവിന് പ്രധാനമന്ത്രിയാകണമെന്ന് സ്വാർത്ഥ താൽപര്യം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എന്നാൽ ഗാന്ധിജി, ജിന്ന പ്രധാനമന്ത്രിയായാൽ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ചുനിൽക്കുമെന്നും കരുതിഎന്നും അദ്ദേഹം പറഞ്ഞു. പതിനാറാം വയസിൽ തനിക്കു സ്വാതന്ത്ര്യം നഷ്ടമായി. 24-ാം വയസിൽ രാജ്യവും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഫ്യൂഡൽ ഭരണസംവിധാനത്തേക്കാൾ മികച്ചതാണ് ജനാധിപത്യ സംവിധാനം എന്നും അദ്ദേഹം വ്യക്തമാക്കി.