Monday 25 October 2021




ദളിത് ബാലന്‍ ക്ഷേത്രത്തിനുള്ളില്‍ കയറി, കുടുംബത്തിന് 25,000 രൂപ പിഴ

By Preethi Pippi.22 Sep, 2021

imran-azhar

 

കർണാടക: രണ്ട് വയസുകാരനായ ബാലന്‍ പിറന്നാൾ ദിനത്തിൽ ഹനുമാന്‍ ക്ഷേത്രത്തിനുള്ളില്‍ കയറിയതിന് കുടുംബത്തിന് 25,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഹനുമസാഗറിന് അടുത്തുള്ള മിയാപുര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

 

ഈ ഗ്രാമത്തിലെ ഭൂരിഭാഗം പേരും ഗണിഗ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്. പിഴ ചുമത്തപ്പെട്ട ദളിത് കുടുംബം ചെന്നദാസ വിഭാഗമാണ്. കുട്ടി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കഴിഞ്ഞ 11ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും 25,000 രൂപ പിഴ അടയ്ക്കാന്‍ കുടുംബത്തോട് ആവശ്യപ്പെടുകയുമായിരുന്നു.

 

ക്ഷേത്രം അശുദ്ധമാക്കപ്പെട്ടതിനാല്‍ ശുദ്ധീകരണ ചടങ്ങുകൾ നടത്താന്‍ ഈ തുക ഉപയോഗിക്കാനുമാണ് തീരുമാനം. പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാന്‍ മാത്രമാണ് ദളിതരെ അനുവദിക്കുന്നത്. കുഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ കയറിയത് പൂജാരി ഉള്‍പ്പെടെ കണ്ടതോടെ ഗ്രാമത്തില്‍ വലിയ പ്രശ്നം ഉണ്ടാവുകയായിരുന്നു.