By online desk .31 Mar, 2020
കാന്‍ബറ : കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുന്ന ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഓസ്ട്രേലിയന്‍ ഓപ്പണിംഗ് ബാട്സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ലോകമെമ്പാടും ഇപ്പോള്‍ കൊറോണയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന വൈദ്യമേഖലയിലുളളവരെ അഭിനന്ദിച്ച് കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ട്രിമ്മര്‍ ഉപയോഗിച്ച് തലമുടി വെട്ടുന്ന വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൊറോണക്കെതിരെ പോരാടുന്ന മെഡിക്കല്‍ രംഗത്തുളളവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്വന്തം തലമുടി പറ്റെ വെട്ടിയിരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ തന്റെ ചാലഞ്ച് സ്വീകരിച്ച് തലമുടി വെട്ടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും ഡോവിഡ് വാര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 ബാധിച്ച് ഓസ്ട്രേലിയയിൽ 19 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് 4000 ത്തിലധികം പേര് വൈറസ് ബാധിതരാണ്.