Saturday 20 July 2019




ത്രാസ് പൊട്ടി വീണ സംഭവം: തരൂരിനെ അപകടപ്പെടുത്താൻ ശ്രമമെന്ന് ഡിസിസി, അന്വേഷണം ആവശ്യപ്പെട്ടു

By Sooraj Surendran .15 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിസിസി. ഇന്ന് രാവിലെ പതിനൊന്നോടെ തന്പാനൂരിലെ ഗാന്ധാരിയമ്മൻ കോവിലിലാണ് സംഭവമുണ്ടായത്. വിഷു ദിനത്തിൽ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേർന്നിരുന്നു.വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് തലയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയാണ് ശശി തരൂർ. രാവിലെ നടന്ന സംഭവം തരൂരിനെ മനഃപൂർവം അപകടപ്പെടുത്താനുള്ള ശ്രമമാണോയെന്ന് അന്വേഷിക്കണമെന്നും ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ. സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂർ പോലീസിൽ പരാതി നൽകി. അപകടത്തെ തുടർന്ന് തരൂരിന്റെ ഇന്നത്തെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരുന്നു.