Friday 25 May 2018

ദേ പുട്ടിന്‍റെ ഉദ്ഘാടനത്തിനായി വന്‍ ജനക്കൂട്ടമെത്തി

By praveen prasannan.01 Dec, 2017

imran-azhar


ദുബായ് : നടന്‍ ദിലീപിന്‍റെ കരാമയിലെ ദേ പുട്ട് റസ്റ്റാറന്‍റിന്‍റെ ഉദ്ഘാടനത്തിന് എത്തിയത് വന്‍ ജനക്കൂട്ടം. ബുധനാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിനായി ദിലീപ് അമ്മയോടൊപ്പം ചൊവ്വാഴ്ചയാണെത്തിയത്.

നടനും സംവിധായകനുമായ നാദിര്‍ഷ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് ദിലീപിനൊപ്പം ഉണ്ടായിരുന്നത്. ഉദ്ഘാടനത്തിന് ദിലീപ് എത്തിയതോടെ ആളുകള്‍ ആര്‍പ്പുവിളിച്ചു. എന്നാല്‍ കുറെപ്പേര്‍ കൂകിയും വിളിച്ചു.

ആരാധകരെ കാണാനായി പുറത്തിറങ്ങാനാണ് ദിലീപ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി. റസ്റ്റാറന്‍റിന്‍റെ മുകള്‍ നിലയിലേ ബാല്‍ക്കണിയില്‍ എത്തി ആരാധകരെ കൈവീശി കാണിക്കുകയായിരുന്നു.

ശക്തമായ സുരക്ഷ ദിലീപിന് ഏര്‍പ്പെടുത്തിയിരുന്നു.