Tuesday 17 September 2019




കാസര്‍കോട് കലുങ്കിനുള്ളില്‍ സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹം; ആത്മഹത്യയെന്ന് സംശയം

By anju.03 Mar, 2019

imran-azhar


മുള്ളേരി: കാസര്‍കോട് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

കാസര്‍കോട് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇരുവരും
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്നാണ് പ്രാഥമിക വിവരം. വാടക വീടിനടുത്തെ റോഡിനടിയിലെ കലുങ്കില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ച് ജീവനൊടുക്കിയതായാണ് സംശയം.