Tuesday 07 April 2020




'കോ​ൾ​ഡ് ബെ​സ്റ്റ് പി​സി' എന്ന കൊലയാളി; മരിച്ചത് 11 കുട്ടികൾ, മരണകാരണം വൃ​ക്ക​സ്തം​ഭ​നം

By Sooraj Surendran .26 Feb, 2020

imran-azhar

 

 

ശ്രീനഗർ: ജമ്മു കാശ്മീരിൽ ചുമയുടെ മരുന്നായ കോൾഡ് ബെസ്റ്റ് പിസി കഴിച്ച് മരിച്ചത് 11 കുട്ടികൾ. പതിനൊന്ന് കുട്ടികളുടെയും മരണകാരണം വൃക്കസ്തംഭനമാണ്. ചുമയ്ക്ക് നൽകിയ കോൾഡ് ബെസ്റ്റ് പിസിയാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉദംപൂർ ജില്ലയിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മരുന്ന് വിപണിയിലെത്തിച്ച ഹിമാചൽ പ്രദേശ് ആസ്ഥാനമായ ഡിജിറ്റൽ വിഷൻ ഫാർമ എന്ന കമ്പനിയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി. ഡൈഥലിൻ ഗ്ലൈക്കോഡിന്‍റെ സാന്നിധ്യമാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. എന്നാൽ കുട്ടികളുടെ മരണകാരണം മരുന്നിന്റെ ഉപയോഗമല്ലെന്ന് ഡിജിറ്റൽ വിഷൻ ഫാർമയുടെ ഉടമസ്ഥൻ കോണിക് ഗോയൽ പറഞ്ഞു. ഒരു തവണ 5-6 മില്ലി കഴിച്ചാൽ 10-12 ഡോസാകുന്പോൾ രോഗിയുടെ മരണത്തിന് കാരണമാകുമെന്ന് ഹിമാചൽ പ്രദേശ് ഡ്രഗ് കണ്‍ട്രോളർ അറിയിച്ചതായിദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.