Wednesday 22 January 2020




ശബരിമലയിലെ വരുമാനത്തിൽ 9.15 കോടി രൂപയുടെ നഷ്ടം

By Sooraj Surendran .06 Jan, 2019

imran-azhar

 

 

ശബരിമല: ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ നഷ്ടം. മകരവിളക്കിന് നട തുറന്ന 6 ദിവസത്തിനുള്ളിൽ 9.15 കോടി രൂപയുടെ നഷ്ടമാണ് വന്നിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 20.49 കോടി രൂപയാണ് മകരവിളക്ക് കാലത്തേ അകെ വരുമാനം. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഇത്തവണ വരുമാനത്തിൽ വൻ ഇടിവുണ്ടായത്. അതേസമയം ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ അനുസരിച്ച് മകരവിളക്ക് കാലം അവസാനിക്കുന്നതിന് മുൻപ് അയ്യപ്പഭക്തരുടെ തിരക്ക് അനുഭവപ്പെടുമെന്നും ഇതിലൂടെ നഷ്ടം മറികടക്കാനാകുമെന്നാണ്. കാണിക്ക ഇനത്തിൽ ഇത്തവണ 8.06 കോടി രൂപയാണ് എന്നാൽ കഴിഞ്ഞ തവണ 9.51 കോടി രൂപയാണ് ലഭിച്ചത്.