Tuesday 19 March 2024




അദ്ധ്യാപികക്ക് ബിജെപി പ്രവർത്തകന്റെ വധഭീഷണി

By Sooraj.08 Jun, 2018

imran-azhar

 

 


തൃശ്ശൂര്‍ : കേരളം വർമ്മ കോളേജിലെ അദ്ധ്യാപിക ദീപാ നിഷാന്തിനെതിരെ ബിജെപി പ്രവർത്തകന്റെ വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയുടെ ഐ ടി സെൽ അംഗമായ ബിജു നായരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ദീപക്കെതിരായി രമേശ് കുമാർ നായർ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വധഭീഷണികൾ ഉയർന്നത്. ബിജു നായാരെ അറസ്റ്റു ചെയ്തത് ഈ പോസ്റ്റിൽ കമന്റിട്ടതിനാണ്. രമേശ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പോലീസിന്റെ ഭാഗത്തു നിന്നും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അശ്ലീല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ദീപയുടെ നമ്പർ പ്രചരിപ്പിച്ച നാലുപേരെ ഇതിനുമുൻപേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കത്വ വിഷയത്തില്‍ ദീപക് ശങ്കരനാരായണന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതാണ് ഇവരെ ഇത്തരം പ്രവർത്തനങ്ങൾക് പ്രേരിപ്പിച്ചത്. തുടർന്നാണ് ദീപക്കെതിരെ ഇത്തരത്തിൽ ഭീഷണികൾ ഉണ്ടായത്.