By anju.21 May, 2019
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ആഴ്ച ഒരു പഞ്ചാബ് ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കെജ്രിവാള് സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താന്‍ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവന നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
ഇന്ദിരാഗാന്ധിയെപ്പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും ഒരുദിവസം കൊല്ലപ്പെട്ടാക്കാം. ബി.ജെ.പി. പിന്നാലെയാണ്. ഒരുനാള്‍ അവര്‍ എന്നെ കൊലപ്പെടുത്തും. തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് ബി.ജെ.പി.യെ എല്ലാകാര്യങ്ങളും അറിയിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഉപയോഗിച്ച് തന്നെ കൊലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.