Monday 27 January 2020




പൗരത്വ നിയമം: അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം

By Sooraj Surendran .15 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോയാണ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധിച്ചതിനാണ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് ഇദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്ക് ചന്ദ്രശേഖര്‍ ആസാദ് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല, യുപിയിലെ സഹറന്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഒപ്പിടണം. തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 21ന് പുലർച്ചെയാണ് ചന്ദ്രശേഖർ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.