Monday 21 August 2017

ദില്ലിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം അനുഭവപ്പെട്ടു

By BINDU PP.02 Jun, 2017

imran-azhar

 

 


ദില്ലി: ദില്ലിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർസ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയിലെ ഗോഹാനയാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഒരു മിനിറ്റോളം പ്രകമ്പനം നീണ്ടുനിന്നു. ഭീകമ്പത്തില്‍ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല.4.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെയും അറിയിച്ചു.