Saturday 22 September 2018



ഡല്‍ഹി തീപിടുത്തത്തില്‍ മരണം 17

By praveen prasannan.21 Jan, 2018

imran-azhar

ഡല്‍ഹി: ഡല്‍ഹിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരണം 17 ആയി. ഔട്ടര്‍ ഡല്‍ഹിയില്‍ ഭാവന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീ പിടുത്തമുണ്ടായത്.

മരിച്ചത് തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒട്ടനവധി പേരെ രക്ഷപ്പെടുത്തി.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മൂന്ന് നിലയുള്ള ഫാക്ടറി കെട്ടിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. താഴത്തെ നിലയില്‍ നിന്ന് മറ്റ് നിലകളിലേക്ക് തീ പടരുകയായിരുന്നു.

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.